കൈനകരി: ആലപ്പുഴ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ നടത്തിയ നീന്തൽ മത്സരത്തിൽ കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിന് അഭിമാനം നേട്ടം. 200, 100, 50 മീറ്റർ ബട്ടർ ഫ്ലൈയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ആൽഫിൻ സോണി കരസ്ഥമാക്കി. ആലപ്പുഴ ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടുകയും ചെയ്തു.
50 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനം സുധി സജികുമാറും 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനം കെ.കെ. അമ്പോറ്റിയും 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ എം.എസ്. ശ്രീഹരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ നീന്തൽ പരിശീലകനായ എൻ. പ്രദീപിന്റെയും വി.എസ്. സജിയുടെയും പരിശീലനത്തിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.